
ന്യൂഡൽഹി: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന് 15 പേരുടെ മരണത്തിനിടയാക്കിയ സംഭവം സമഗ്രമായി അന്വേഷിക്കണമെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു(Gambhira bridge). അപകടത്തിൽ കാണാതായ 4 പേർക്കായി തിരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി അഭിപ്രായ പ്രകടനം നടത്തിയത്.
വഡോദരയെയും ആനന്ദിനെയും ബന്ധിപ്പിക്കുന്ന പാലം കഴിഞ്ഞ ദിവസം രാവിലെയാണ് തകർന്നത്. പാലത്തിലൂടെ കടന്നുപോയ രണ്ട് ട്രക്കുകൾ, രണ്ട് പിക്കപ്പുകൾ, ഒരു ഓട്ടോ റിക്ഷയും മഹിസാഗർ നദിയിൽ വീണു. രക്ഷാപ്രവർത്തനങ്ങൾ രണ്ടാം ദിവസവും പുരോഗതിക്കുകയാണ്.
ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.