
അഹമ്മദാബാദ് : ഗുജറാത്തിലെ പാലം അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളാണ് മരണപ്പെട്ടത്. പാലം തകർന്നതിനെ തുടർന്ന് നദിയിലേക്ക് വീണ രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
എസ്‌എസ്‌ജി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നരേന്ദ്രസിൻഹ പാർമാർ (65) ആണ് മരിച്ചത്. ആശുപത്രിയിൽ അഞ്ച് പേർ കൂടി നിലവിൽ ചികിത്സയിലാണ്. ജൂലൈ ഒൻപത് രാവിലെ 7.30 ഓടെയാണ് സംഭവം നടന്നത്.വഡോദരയിലെ മഹിസാഗർ നദിക്കു കുറുകെയുള്ള ഗാംഭീര പാലമാണ് തകർന്നത്.