

ന്യൂഡൽഹി: പുതിയ ജിഎസ്ടി നിരക്ക് ഇളവുകൾ നടപ്പിലാക്കിയതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു( GST rate). സെപ്റ്റംബർ 22 ന് നടപ്പിലാക്കാൻ പോകുന്ന പുതിയ ചരക്ക് സേവന നികുതിയെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.
ജിഎസ്ടി നിരക്ക് ഇളവുകൾ സാധരണ ജനങ്ങൾ ഉൾപ്പടെയുള്ള എല്ലാവർക്കും ലഭ്യമാകും. ഒന്നിലധികം സ്ലാബുകളെ രണ്ട് പ്രധാന വിഭാഗങ്ങളായി ഏകീകരിച്ചുകൊണ്ടുള്ളതാണ് പുതുക്കിയ നികുതി സമ്പ്രദായം. മാത്രമല്ല; ഇന്ത്യയുടെ ജിഎസ്ടി വ്യവസായങ്ങളെ സുതാര്യവുമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു രാജ്യം ഒരു നികുതി സമ്പ്രദായമാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.