
ന്യൂഡൽഹി: ജിഎസ്ടി 2.O ബചത് ഉത്സവത്തിൽ ജിഎസ്ടി പരിഷ്കാരങ്ങൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും(GST 2.O). നാളെ മുതൽ രാജ്യത്ത് 5% ഉം 18% ഉം ഉള്ള സ്ലാബ് ജിഎസ്ടി മാത്രമേ ഉണ്ടാവുകയുള്ളു. ജിഎസ്ടി പരിഷ്‌കാര പ്രകാരം ഇലക്ട്രോണിക്സ്, ഭക്ഷണം, ഓട്ടോമൊബൈൽസ് എന്നിവയുൾപ്പെടെ നിരവധി ഇനങ്ങൾക്ക് വില കുറയും.
ജിഎസ്ടി നിരക്ക് 12 % ൽ നിന്ന് 5 % മായി കുറച്ചതോടെ നാളെ മുതൽ മരുന്നുകളുടെ വില കുറയും. കാൻസർ, ജനിതക, അപൂർവ രോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി 36 നിർണായക ജീവൻ രക്ഷാ മരുന്നുകൾക്ക് ജിഎസ്ടി ഉണ്ടായിരികില്ല. മെഡിക്കൽ ഉപകരണങ്ങൾ, ഡയഗ്നോസ്റ്റിക് കിറ്റുകൾ എന്നിവയ്ക്ക് ജിഎസ്ടിയും 5 % ആയി കുറച്ചു. ചെറിയ കാറുകളുടെ ജിഎസ്ടി 18 % കുറച്ചു. ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടിയും 18 % ആയി കുറച്ചു.
ഹെയർ ഓയിൽ, ടോയ്‌ലറ്റ് സോപ്പ് ബാറുകൾ, ഷാംപൂ, ടൂത്ത് ബ്രഷുകൾ, ടൂത്ത് പേസ്റ്റ്, ടാൽക്കം പൗഡർ, ഫേസ് പൗഡർ, ഷേവിംഗ് ക്രീം, ആഫ്റ്റർ ഷേവ് ലോഷനുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് 5 % ജിഎസ്ടിയെ ഉണ്ടാകുകയുള്ളൂ. ഹെൽത്ത് ക്ലബ്ബുകൾ, സലൂണുകൾ, ബാർബർമാർ, ഫിറ്റ്നസ് സെന്ററുകൾ, യോഗ സെന്ററുകൾ എന്നിവിടങ്ങളിൽ 5 % ജിഎസ്ടി ഏർപ്പെടുത്തും. നെയ്യ്, പനീർ, വെണ്ണ, നംകീൻ, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീമുകൾ, ടിവി, എയർ കണ്ടീഷണറുകൾ, വാഷിംഗ് മെഷീനുകൾ, ഡിഷ്‌വാഷറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും വില കുറയും.