GST 2.O : 'ജിഎസ്ടി ബചത് ഉത്സവ"ത്തിന് നാളെ തുടക്കം: രാജ്യത്ത് നാളെ മുതൽ 5% ഉം 18% ഉം നികുതി സ്ലാബുകൾ മാത്രം; അവശ്യവസ്തുക്കൾക്ക് നാളെ മുതൽ വില കുറയും

12 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ നികുതി രഹിതമാക്കിയതായും ഇതോടെ, ജിഎസ്ടി പരിഷ്കാരങ്ങൾ അവശ്യവസ്തുക്കളുടെ വില കുറയ്ക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
GST 2.O : 'ജിഎസ്ടി ബചത് ഉത്സവ"ത്തിന് നാളെ തുടക്കം: രാജ്യത്ത് നാളെ മുതൽ  5% ഉം 18% ഉം നികുതി സ്ലാബുകൾ മാത്രം; അവശ്യവസ്തുക്കൾക്ക് നാളെ മുതൽ വില കുറയും
Published on

ന്യൂഡൽഹി: "ജിഎസ്ടി ബചത് ഉത്സവ്" എന്ന് വിളിക്കപ്പെടുന്ന പുതിയ സംവിധാനം നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു(GST 2.O). നാളെ ആരംഭിക്കാനിരിക്കുന്ന ജിഎസ്ടി 2.O പരിഷ്കാരങ്ങൾ ആത്മനിർഭർ ഭാരതിലേക്കുള്ള രാജ്യത്തിന്റെ സുപ്രധാന ചുവടുവയ്പ്പാണെന്നാണ് അദ്ദേഹം പറഞ്ഞത്.

12 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ നികുതി രഹിതമാക്കിയതായും ഇതോടെ, ജിഎസ്ടി പരിഷ്കാരങ്ങൾ അവശ്യവസ്തുക്കളുടെ വില കുറയ്ക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ദരിദ്രർക്കും നവ മധ്യവർഗത്തിനും മധ്യവർഗത്തിനും ഇത് അനുഗ്രഹമായിരിക്കുമെന്നും ഇത് സമ്പാദ്യം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാളെ മുതൽ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, സോപ്പ്, ബ്രഷ്, പേസ്റ്റ്, ആരോഗ്യം, ലൈഫ് ഇൻഷുറൻസ് തുടങ്ങിയ സാധനങ്ങൾക്കും സേവനങ്ങലക്കും നികുതി രഹിതമോ അല്ലെങ്കിൽ 5% നികുതി മാത്രമോ ആകും നൽകേണ്ടി വരിക. ഇനി മുതൽ 5% ഉം 18% ഉം നികുതി സ്ലാബുകൾ മാത്രമേ നിലനിൽക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com