
ന്യൂഡൽഹി: 2.0 ജിഎസ്ടി പരിഷ്കാരങ്ങൾ ഇന്ത്യയുടെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി(GST 2.0). രാജ്യം സ്വയം പര്യാപ്തമാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ജിഎസ്ടി 'ഒരു രാഷ്ട്രം ഒരു നികുതി' എന്ന സ്വപ്നം സാക്ഷാത്കരിച്ചതായി അറിയിച്ചു.
പൊതുതാൽപ്പര്യവും ദേശീയതാൽപ്പര്യവും മുൻനിർത്തിയാണ് ജിഎസ്ടി പരിഷ്‌കരണം നടപ്പിലാക്കിയത്. എല്ലാ സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട്, ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കരണമാണ് സാധ്യമാക്കിയത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രമഫലമായാണ് നികുതികളുടെ വലയിൽ നിന്ന് രാജ്യം മോചിതമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിഎസ്ടി 2.0 പരിഷ്കാരങ്ങൾ വിദേശത്ത് നിന്നും നേരിട്ടുള്ള നിക്ഷേപങ്ങളെയും ആകർഷിക്കും.