ശ്രീഹരിക്കോട്ട : ഇസ്രോയുടെയും നാസയുടെയും സംയുക്ത ദൗത്യമായ നിസാർ ഉപഗ്രഹം ബുധനാഴ്ച വൈകുന്നേരം നിശ്ചയിച്ച സമയത്ത് തന്നെ വിക്ഷേപിച്ചു. നാസയും ഇസ്രോയും തമ്മിലുള്ള സഹകരണത്തോടെ, ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഐഎസ്ആർഒ ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ റോക്കറ്റിൽ ആണ് ഭൗമ ഉപഗ്രഹം വിക്ഷേപിച്ചത്.(GSLV-F16 successfully launched with NISAR)
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ശക്തമായ ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (GSLV-MkII) ഉപയോഗിച്ചാണ് NISAR വിക്ഷേപിച്ചത്. നാസയും ഇസ്രോയും തമ്മിലുള്ള 1.5 ബില്യൺ ഡോളറിന്റെ (12,500 കോടി ഡോളർ) സഹകരണമാണ് നിസാർ.
ഈ ഉപഗ്രഹം ഓരോ 97 മിനിറ്റിലും ഭൂമിയെ ചുറ്റുകയും വെറും 12 ദിവസത്തിനുള്ളിൽ ഗ്രഹത്തിന്റെ മുഴുവൻ കരയും മഞ്ഞുമൂടിയ ഉപരിതലവും മാപ്പ് ചെയ്യുകയും ചെയ്യും. വൈകുന്നേരം 5.40നാണ് വിക്ഷേപണം നടന്നത്.