ഷിംല : ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ അകപ്പെട്ട പോയവരുടെ കൂട്ടത്തിൽ മലയാളികളും ഉണ്ടെന്ന് വിവരം. കൽപ്പ പ്രദേശത്താണ് 25 പേരുള്ള സംഘം കുടുങ്ങിയത്. ഇക്കൂട്ടത്തിൽ 18 പേരും മലയാളികളാണ്. (Group of Malayalis stranded in the flash floods in Himachal Pradesh)
ഇവർ സ്പിറ്റിയിൽ നിന്നും കൽപ്പയിലേക്ക് എത്തിയതാണ്. ഷിംലയിലേക്ക് കടക്കാൻ സാധിക്കാതെ സംഘം 2 ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴ, മണ്ണിടിച്ചിൽ എന്നിവ മൂലം റോഡ് മാർഗം യാത്ര ചെയ്യാൻ കഴിയില്ല.
സംഘത്തിലുള്ള ചിലർ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായും വിവരമുണ്ട്. ഓഗസ്റ്റ് 25നാണ് ഇവർ ഡൽഹിയിൽ നിന്നും യാത്ര പുറപ്പെട്ടത്. ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ളവയ്ക്ക് ക്ഷാമം നേരിടുന്നുണ്ട്. ഇവർ അടിയന്തര ഇടപെടൽ തേടിയിട്ടുണ്ട്.