
ബെംഗളൂരു: വിവാഹച്ചടങ്ങിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് വരൻ മരിച്ചു. കര്‍ണാടകയിലെ ബാഗല്‍കോട്ടിലെ ജാംഖണ്ഡി പട്ടണത്തില്‍ ശനിയാഴ്ച നടന്ന വിവാഹ ചടങ്ങിനിടെയായിരുന്നു ദാരുണ സംഭവം നടന്നത്.
പ്രവീണ്‍ (25 )എന്ന യുവാവാണ് വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തിയ ശേഷം മരണപ്പെട്ടത്.താലികെട്ടി ഏതാനും മിനിറ്റുകള്‍ക്ക് ശേഷം നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
പ്രവീണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.