
വിവാഹനിശ്ചയത്തിൽ നിന്ന് വരൻ പിൻമാറിയതിന് വരന്റെ സഹോദരന്റെ മീശ വടിച്ച് വധുവിന്റെ ബന്ധുക്കൾ. വരൻ പിന്മാറുന്നതായി അറിയിച്ചതോടെ, വിവാഹനിശ്ചയ വേദിയിൽവെച്ച് ഇരുവീട്ടുകാരും തമ്മിൽ വാക്കുതർക്കം നടന്നു. തുടർന്ന് നടന്ന സംഘർഷത്തിനിടെ വരന്റെ സഹോദരനെ പിടിച്ചുവെച്ച് ബന്ധുക്കൾ മീശ വടിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലായി
വിവാഹനിശ്ചയം നടത്താൻ ഇരുവീട്ടുകാരും തീരുമാനിച്ചെങ്കിലും സഹോദരിയുടെ അനിഷ്ടം മൂലം പിന്നീട് വരൻ പിന്മാറുകയായിരുന്നു എന്നാണ് വിവരം. ഇത് വധുവിന്‍റെ ബന്ധുക്കളെ പ്രകോപിതരാക്കുകയും സംഘർഷത്തിൽ എത്തുകയുമായിരുന്നു. .