
പട്ന : ബീഹാറിലെ മോത്തിഹാരിയിൽ, ഇന്ത്യയ്ക്കും നേപ്പാളിനും ഇടയിലുള്ള റക്സോൾ അതിർത്തിയിലെ മൈത്രി പാലത്തിന് കീഴിലുള്ള സരിസ്വ നദിയിൽ ഒരു ഹാൻഡ് ഗ്രനേഡ് കണ്ടെത്തി സുരക്ഷാ ഏജൻസികൾ. സംഭവത്തിൽ ഹാൻഡ് ഗ്രനേഡ് എസ്എസ്ബി കസ്റ്റഡിയിലെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
നദിയിൽ കുളിക്കുന്നതിനിടെയാണ് കുട്ടികളാണ് കൈഗ്രനേഡ് കണ്ടെത്തിയത്. കളിപ്പാട്ടമാണെന്ന് കരുതി കുട്ടികൾ കൈയിൽ ഗ്രനേഡുമായി ചുറ്റിത്തിരിയുകയായിരുന്നു. അപ്പോഴാണ് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന എസ്എസ്ബി ജവാൻമാർ കുട്ടികളുടെ കൈയിൽ ഗ്രനേഡ് ശ്രദ്ധിച്ചത്.
ഈ ഹാൻഡ് ഗ്രനേഡ് ഡിഫ്യൂസ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നേപ്പാളിൽ നിന്ന് ഹാൻഡ് ഗ്രനേഡുമായി ഏതെങ്കിലും കുറ്റവാളിയോ നക്സലൈറ്റോ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നിരിക്കാമെന്നും എസ്എസ്ബിയെയും പോലീസിനെയും കണ്ടപ്പോൾ ഭയന്ന് ഹാൻഡ് ഗ്രനേഡ് നദിയിലേക്ക് എറിഞ്ഞതാകാമെന്നും അനുമാനിക്കപ്പെടുന്നു.
ലോക്കൽ പോലീസും എസ്‌എസ്‌ബിയും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. സരിസ്വ നദിക്കരയിലും അതിർത്തി പ്രദേശങ്ങളിലും എസ്‌എസ്‌ബി തിരച്ചിൽ നടത്തുന്നുണ്ട്. തിരച്ചിൽ ഓപ്പറേഷനിൽ, കുറ്റവാളികൾ കൂടുതൽ ഹാൻഡ് ഗ്രനേഡുകൾ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നു.