ശ്രീനഗറിലെ സൺഡേ മാർക്കറ്റിൽ ഗ്രനേഡ് ആക്രമണം; പത്തോളം പേർക്ക് പരിക്ക്

ശ്രീനഗറിലെ സൺഡേ മാർക്കറ്റിൽ ഗ്രനേഡ് ആക്രമണം; പത്തോളം പേർക്ക് പരിക്ക്
Published on

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം. ലാല്‍ ചൗക്കിലെ സൺഡേ മാർക്കറ്റിലാണ് ആക്രമണം നടന്നത്. സുരക്ഷാസേനയെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്നതാണ് പ്രാഥമിക നിഗമനം. ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മിസ്ബ (17), ആസാന്‍ കലൂ (17), ഫൈസല്‍ അഹ്‌മ്മദ്(16), ഹബീബുള്ള റാത്തര്‍ (50), അല്‍ത്താഫ് അഹ്‌മ്മദ് സീര്‍ (21), ഊര്‍ ഫറൂഖ്, ഫൈസന്‍ മുഷ്താഖ് (20), സാഹിദ് (19), ഗുലാം മുഹമ്മദ് സോഫി (55), സുമയ്യ ജാന്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എത്ര ഗ്രനേഡുകളാണ് പൊട്ടിയത് എന്നുള്ള കാര്യം വ്യക്തമല്ല. ഞായറാഴ്ചയായതിനാല്‍ വന്‍ തിരക്കുണ്ടായിരുന്ന പ്രദേശത്ത് സുരക്ഷാ സേനയും ഉണ്ടായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com