ആശ പ്രവർത്തകർക്ക് ഗ്രാറ്റുവിറ്റി, ശമ്പളത്തോടെ പ്രസവാവധി ; വമ്പൻ പ്രഖ്യാപനവുമായി ആന്ധ്ര സർക്കാർ

30 വർഷത്തെ സേവനം അനുഷ്ഠിക്കുന്ന ഓരോ ആശ പ്രവർത്തകർക്കും 1.50 ലക്ഷം രൂപ ഗ്രാറ്റുവിറ്റി.
ASHA workers in Andhra Pradesh
Published on

അമരാവതി : ആശ പ്രവർത്തകർക്ക് വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ.മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ആന്ധ്രായിലെ ആശ വർക്കേർസിന് ഗ്രാറ്റുവിറ്റി, ശമ്പളത്തോടുകൂടിയുള്ള പ്രസവാവധിക്കൊപ്പം വിരമിക്കൽ പ്രായം ഉയർത്താനുമുള്ള വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

30 വർഷത്തെ സേവനം അനുഷ്ഠിക്കുന്ന ഓരോ ആശ പ്രവർത്തകർക്കും 1.50 ലക്ഷം രൂപ ഗ്രാറ്റുവിറ്റിയാണ് അനുവദിച്ചിരിക്കുന്നത്. ആദ്യ രണ്ട് പ്രസവങ്ങൾക്ക് 180 ദിവസത്തെ ശമ്പളത്തോടു കൂടിയ പ്രസവാവധിയും ലഭിക്കും. ഇതോടൊപ്പം ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്ന് 62 ആയി ഉയർത്തും.

അതെ സമയം, കേരളത്തിൽ ആനുകൂല്യങ്ങൾക്ക് വേണ്ടി സെക്രട്ടേറിയേറ്റ് പടിക്കൽ 20 ദിവസമായി രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാരോട് മുഖം തിരിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ.

Related Stories

No stories found.
Times Kerala
timeskerala.com