ഷിംല: ഹിമാചലില്‍ 65 വയസുകാരിയെ ബലാത്സംഗം ചെയ്ത ചെറുമകന്‍ അറസ്റ്റിൽ.ഷിംല ജില്ലയിലെ റോഹ്രുവിലാണ് ക്രൂരമായ സംഭവം നടന്നത്. വയോധികയുടെ പരാതിയെ തുടര്‍ന്ന് 25-കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭര്‍ത്താവിന്റെ മരണത്തിനു ശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയ ചെറുമകന്‍ തന്നെ ബലാത്സംഗം ചെയ്‌തുവെന്നും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പരാതിയില്‍ പറയുന്നു.
ഇവരുടെ പരാതിയില്‍ ബിഎന്‍എസ് 64(2) (ബലാത്സംഗം), 332(ബി) (അതിക്രമിച്ചു കടക്കല്‍), 351(3) (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.