ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ കൊച്ചുമകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുത്തശ്ശന്‍. 1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് 50കാരനായ സര്‍മാന്‍ എട്ടുവയസുകാരനെ കഴുത്തു ഞെരിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത്.
ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.മരുമകളും കൊച്ചുമകനും നിരന്തരമായി മുറിയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കാറുണ്ടായിരുന്നെന്നും പണം എടുക്കുന്നത് താന്‍ കൈയോടെ പിടികൂടി, പണം എടുത്തതില്‍ പ്രകോപിതനായാണ് താന്‍ കൃത്യം നടത്തിയതെന്നുമാണ് പ്രതി പൊലീസില്‍ മൊഴി നൽകി. കൊലയ്ക്ക് ശേഷം മൃതദേഹം കാലിത്തീറ്റ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന മുറിയില്‍ ഒളിപ്പിക്കുകയുമായിരുന്നു.
കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ എല്ലായിടത്തും അന്വേഷിച്ചു. എന്നാല്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.