സീവാൻ: ബീഹാറിലെ സീവാനിൽ പട്ടാപ്പകൽ ഫുൽവരിയ മോറിന് സമീപം പഞ്ചായത്ത് പ്രസിഡന്റിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി (Gram panchayat president). ആസൂത്രിത കൊലപാതകമെന്ന് സംശയം. ഈ കൊലപാതകം ജില്ലയിലെ ക്രമസമാധാന നിലയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. തിരഞ്ഞെടുപ്പ് സംബന്ധിച്ച വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
രഘുനാഥ്പൂർ ബ്ലോക്കിലെ ഗോപി പത്തിയോവ് പഞ്ചായത്ത് പ്രസിഡന്റ് രാധാ സാഹാണ് കൊല്ലപ്പെട്ടത്. ചില ആവശ്യങ്ങൾക്കായി ഫുൽവരിയ മോറിലെത്തിയ രാധാ സാഹുവിനെ അക്രമികൾ വളയുകയും വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു. വെടിയേറ്റതിനെത്തുടർന്ന് ഗ്രാമത്തലവൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണമടഞ്ഞു. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചുവരികയാണ് പോലീസ്. മൃതദേഹം പോലീസ് കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
തിരഞ്ഞെടുപ്പ് സംബന്ധിച്ച വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. അടുത്തിടെ രഘുനാഥ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായിരുന്നു. എന്നാൽ, കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് അന്തിമ സ്ഥിരീകരണം നൽകാൻ പോലീസ് തയ്യാറായിട്ടില്ല.
A Panchayat President (Mukhiya), identified as Radha Sah, was publicly gunned down by unidentified assailants near Phulwariya Mod in Siwan, Bihar, causing panic in the area. The daylight murder, suspected to be driven by political or electoral rivalry, has raised serious concerns about the law and order situation in the district.