

ജമുയി: ബിഹാറിലെ (Bihar) ജമുയി ജില്ലയിൽ അധ്യാപകൻ മൂന്ന് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ലക്ഷ്മിപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മാറ്റിയ പഞ്ചായത്തിലെ മുൻ പഞ്ചായത്ത് മുഖ്യ മഹാമണി ദേവിയുടെ മകനും ആദർശ് മിഡിൽ സ്കൂളിലെ അധ്യാപകനുമായ വിജയ് കുമാർ ആര്യയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പെൺകുട്ടികളുടെ മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് പ്രതി മദ്യപിച്ചെത്തി അക്രമം നടത്തിയത്. മദ്യലഹരിയിലായിരുന്ന വിജയ് കുമാർ പെൺകുട്ടികളെ അപമാനിക്കാൻ ശ്രമിച്ചതോടെ മൂവരും അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ ലക്ഷ്മിപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് എടുത്ത വിവരം അറിഞ്ഞതോടെ പ്രതി വിജയ് കുമാർ ആര്യ ഒളിവിൽ പോയി. ഇയാൾക്കായി പോലീസ് വിവിധയിടങ്ങളിൽ തിരച്ചിൽ ഊർജിതമാക്കി. ഒരു സർക്കാർ അധ്യാപകൻ തന്നെ ഇത്തരമൊരു ക്രൂരകൃത്യം ചെയ്തതിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.
In a shocking incident in Bihar's Jamui district, a government teacher allegedly molested three minor sisters while intoxicated. The accused, identified as Vijay Kumar Arya, is the son of the local Panchayat Mukhiya and was posted at Adarsh Middle School. The victims managed to escape and inform their parents, leading to an FIR at the Laxmipur police station. The accused is currently absconding, and the police have launched a manhunt to arrest him.