
ഇംഫാല്‍: മെയ്തേയ് തീവ്രസംഘടനയിലെ ആരംഭായ് തെങ്കോൽ നേതാവ് കനാന്‍ സിംഗിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മണിപ്പൂരില്‍ സംഘർഷം പൊട്ടിപ്പുറപ്പെട്ടു(Conflict in Manipur). സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വിദ്വേഷ പ്രചാരണം ഒഴിവാക്കാൻ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയതായാണ് വിവരം.
വെസ്റ്റ് ഇംഫാല്‍, ഥൗബല്‍, ഇംഫാല്‍, ബിഷ്ണുപുര്‍, കാചിംഗ് തുടങ്ങിയ 5 ജില്ലകളിലാണ് ഇന്റർനെറ്റ് റദ്ദാക്കിയത്. ഇന്നലെ രാത്രിയോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കുകയും ടയറുകള്‍ കൂട്ടിയിട്ടു കത്തിക്കുകയും ചെയ്തു.