
ജലവാർ: രാജസ്ഥാനിൽ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്ന് നാല് വിദ്യാർത്ഥികൾ മരിച്ചു. ജലവാർ ജില്ലയിലെ ബിപ്ലോഡി ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂൾ കെട്ടിടമാണ് ഇന്ന് രാവിലെ പെട്ടെന്ന് തകർന്നുവീണത്. രാവിലെ 9 മണിയോടെ നടന്ന സംഭവം. ഈ സമയം ഏകദേശം 60 മുതൽ 70 വരെ വിദ്യാർത്ഥികൾ സ്കൂൾ പരിസരത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം നാല് വിദ്യാർത്ഥികൾ മരിച്ചതായി സ്ഥിതീകരിച്ചിട്ടുണ്ട്, നാല്പതിലധികം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. സ്കൂൾ കെട്ടിടം വളരെക്കാലമായി ജീർണാവസ്ഥയിലും അപകടകരമായ അവസ്ഥയിലുമാണെന്നും, ഇത് നന്നാക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഗ്രാമവാസികൾ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.