
ന്യൂഡൽഹി: ബിയർ കുടിക്കാനുള്ള നിയമപരമായ പ്രായം 25 ൽ നിന്ന് 21 ആയി കുറയ്ക്കാൻ ഡൽഹി സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്(legal drinking age limit). നിയന്ത്രണമില്ലാതെയുള്ള മദ്യ വിൽപ്പന തടയുക, കരിഞ്ചന്ത ഒഴുവാക്കുക എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനം.
ഈ ആഴ്ച നടന്ന ഡൽഹി എക്സൈസിന്റെ ഉന്നതതല യോഗത്തിൽ ഈ നിർദ്ദേശം ചർച്ച ചെയ്തിരുന്നു. അതുപോലെ തന്നെ ഡൽഹിയിലെ സർക്കാർ ഔട്ട്‌ലെറ്റുകളും സ്വകാര്യ പങ്കാളിത്തവും സംയോജിപ്പിക്കുന്ന ഒരു ഹൈബ്രിഡ് മോഡലും സർക്കാർ പരിശോധിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.