Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeNationalPNG കണക്ഷനുള്ളവർ LPG സിലിണ്ടറുകൾ ഉപേക്ഷിക്കണം: നിർണ്ണായക നിർദേശവുമായി കേന്ദ്രം |...

PNG കണക്ഷനുള്ളവർ LPG സിലിണ്ടറുകൾ ഉപേക്ഷിക്കണം: നിർണ്ണായക നിർദേശവുമായി കേന്ദ്രം | LPG

🎙️ Latest Podcast

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം മൂലം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, രാജ്യത്ത് ഗാർഹിക പാചകവാതക വിതരണത്തിന് കടുത്ത നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. പി എൻ ജി കണക്ഷനുള്ള വീടുകൾ തങ്ങളുടെ പക്കലുള്ള എൽപിജി കണക്ഷനുകൾ സറണ്ടർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ. ഇക്കാര്യം ശനിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണുള്ളത്ക്കി.(Government Bars PNG Users from Holding LPG Cylinders )

പിഎൻജി കണക്ഷനുള്ള വ്യക്തികൾ എൽപിജി കണക്ഷൻ കൈവശം വെക്കാൻ പാടുള്ളതല്ല. ഇവർ എത്രയും വേഗം കണക്ഷൻ സറണ്ടർ ചെയ്യണം. പിഎൻജി ഉപഭോക്താക്കൾ പൊതുമേഖലാ എണ്ണക്കമ്പനികളിൽ നിന്നോ വിതരണക്കാരിൽ നിന്നോ സിലിണ്ടറുകൾ റീഫിൽ ചെയ്യാൻ പാടില്ല.

പിഎൻജി നിലവിലുള്ളവർക്ക് പുതിയ എൽപിജി കണക്ഷൻ എടുക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം ഇന്ത്യയുടെ എൽപിജി ഇറക്കുമതി വലിയ തോതിൽ തടസ്സപ്പെട്ടതാണ് ഈ അടിയന്തര നീക്കത്തിന് പിന്നിൽ. ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതി വഴിയാണ് നടക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.