Suicide: വാടക നൽകാത്തതിന് ഗുണ്ടകൾ ഹോട്ടൽ ഒഴിപ്പിച്ചു, ഭാര്യയുടെ മുന്നിലിട്ട് തല്ലിച്ചതച്ചു; ഹൃദ്രോഗിയായ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു

Suicide
Published on

ഹൈദരാബാദ്: ആറ് മാസമായി കട നടത്തിയിരുന്ന കെട്ടിടത്തിന്റെ വാടക നൽകാത്തതിനെ തുടർന്ന് കെട്ടിട ഉടമ ഏർപ്പെടുത്തിയ വാടക ഗുണ്ടകൾ ഒരു ഹോട്ടൽ ബലമായി ഒഴിപ്പിച്ചു. ഇതിൽ മനംനൊന്ത് ഹോട്ടൽ നടത്തിയിരുന്നയാൾ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്തു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച അദ്ദേഹം മരണപ്പെടുകയായിരുന്നു. ഈ മാസം 27 ന്ആണ് സംഭവം നടന്നത്.

നൽഗൊണ്ട ജില്ലയിലെ നകിരേക്കൽ സ്വദേശിയായ ലക്കംഷെട്ടി ആദിനാരായണൻ ഏകദേശം 20 വർഷം മുമ്പ് ഭാര്യ തുളസിയോടൊപ്പം നഗരത്തിലേക്ക് കുടിയേറി. 2021 ൽ സുധാറാണി എന്ന സ്ത്രീയിൽ നിന്ന് അയ്യപ്പ സൊസൈറ്റിയിൽ അഞ്ഞൂറ് യാർഡ് സ്ഥലം വാടകയ്ക്ക് എടുത്ത് ലക്ഷ്മി തുളസി എന്ന പേരിൽ ഒരു ടിഫിൻ സെന്റർ നടത്തുകയാണ്. വാടക എല്ലാ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, 2024-25 ൽ, വാടക കൃത്യമായി നകളാണ് കഴിയാതെ വന്നതോടെഹോട്ടൽ ഒഴിയാൻ സ്ഥലത്തിന്റെ ഉടമ ആവശ്യപ്പെട്ടു.

ഇതിനിടെ , സ്ഥലം മറ്റൊരാൾക്ക് പാട്ടത്തിന് നൽകി. എന്നാൽ, ഹോട്ടൽ ഒഴിയാത്തതിനെ തുടർന്ന് സുധാറാണി വാടക ഗുണ്ടകളെ അയച്ചു. ഈ മാസം 27 ന് അവർ ഹോട്ടലിലെ ഉപകരണങ്ങൾ ഗുണ്ടകൾ ബലമായി വലിച്ചെറിഞ്ഞു. ഹൃദ്രോഗിയായ ആദിനാരായണൻ, ഭാര്യയുടെ കൺമുന്നിൽ ഗുണ്ടകളുടെ മർദ്ദനത്തിന് ഇരയാകുകയും ചെയ്തു. ഉപജീവനമാർഗം നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലും, അപമാനവും മർദ്ദനവും നേരിട്ടതിന്റെ മനോവിസ്സമത്തെയും തുടർന്ന് ആദിനാരായണൻ പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച അദ്ദേഹം മരിച്ചു.

ഇരുകൂട്ടർക്കുമെതിരെ കേസ്

കെട്ടിടത്തിന്റെ വാടക നൽകുന്നില്ലെന്നും കരാർ കാലാവധി കഴിഞ്ഞിട്ടും ഹോട്ടൽ ഒഴിപ്പിച്ചിട്ടില്ലെന്നും ഉടമ സുധാറാണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആദിനാരായണനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഇൻസ്പെക്ടർ കൃഷ്ണമോഹൻ പറഞ്ഞു. മരിച്ചയാളുടെ മകൻ ഭാനുപ്രകാശിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ഹോട്ടൽ ഒഴിപ്പിച്ച് നിർബന്ധിതമായി ഉപകരണങ്ങൾ വലിച്ചെറിഞ്ഞ് ആദിനാരായണനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച സുധാറാണിക്കും വാടക ഗുണ്ടകൾക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇൻസ്പെക്ടർ പറഞ്ഞു. ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com