
ന്യൂഡൽഹി: ഗൂഗിൾ ഇന്ത്യയിലെ ഡാറ്റാ സെന്ററുകളിൽ 5.25 ലക്ഷം കോടി നിക്ഷേപിക്കാനൊരുങ്ങുന്നു(Google). ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഒരു ജിഗാവാട്ട് ഡാറ്റാ സെന്റർ നിർമ്മിക്കുന്നതാണ് പദ്ധതി.
മാത്രമല്ല; 1.75 ലക്ഷം കോടി രൂപ മാത്രം പുനരുപയോഗ ഊർജ്ജ ശേഷിക്കായി നീക്കിവയ്ക്കാനും തീരുമാനമായി. രണ്ടു വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിശാഖപട്ടണത്ത് മൂന്ന് സബ്മറൈൻ കേബിൾ ലാൻഡിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും സംസ്ഥാനം ആലോചിക്കുന്നതായി സംസ്ഥാന ഐടി മന്ത്രി നര ലോകേഷ് പറഞ്ഞു.