
ന്യൂഡൽഹി: ടെക് ഭീമന്മാരിൽ ഒന്നായ ഗൂഗിൾ ഇന്ന് 27-ാം ജന്മദിനം ആഘോഷിക്കുകയാണ്(GOOGLE). ആഘോഷത്തിന്റെ ഭാഗമായി, ഗൂഗിൾ അവരുടെ ഹോംപേജിൽ ഒരു പ്രത്യേക ഡൂഡിൽ പുറത്തിറക്കി.
1998-ലെ ആദ്യത്തെ ഗൂഗിൾ ലോഗോയാണ് അവർ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. 1998 സെപ്റ്റംബർ 4 ന് സ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും ചേർന്ന് ആരംഭിച്ച ഗൂഗിൾ തങ്ങളുടെ വെബ്‌സൈറ്റ് ആദ്യമായി ആരംഭിച്ചത് 1997 സെപ്റ്റംബർ 15 നാണ്.
തുടർന്ന് അവർ ആഘോഷം സെപ്റ്റംബർ 27 ലേക്ക് മാറ്റുകയായിരുന്നു. നീണ്ട 27 വര്ഷം പിന്നിടുമ്പോൾ ലോകത്തിലെ ഏറ്റവും ജനപ്രിയമായ സെർച്ച് എഞ്ചിനായി ഗൂഗിൾ മാറിയിരിക്കുകയാണ്.