
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ സർവേ നടത്താൻ പോയ ഗൂഗിൾ മാപ്പ് സംഘത്തെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ചതായി റിപ്പോർട്ട്(Google Maps). ടെക് മഹീന്ദ്രയിൽ നിന്ന് ഔട്ട്‌സോഴ്‌സ് ചെയ്ത ഗൂഗിൾ മാപ്‌സ് ടീമിനാണ് ദുരവസ്ഥയുണ്ടായത്.
ബിർഹാർ ഗ്രാമത്തിലെ തെരുവുകളിൽ മാപ്പ് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. ഇവരുടെ ക്യാമറകളും മെഷീൻ ഘടിപ്പിച്ച വാഹനവും കണ്ട് തെറ്റ് ധരിച്ച നാട്ടുകാർ ടീമിനെ വളയുകയും വാഹനം തടയുകയും ചോദ്യം ചെയ്യുകയും ചെയ്തു.
തുടർന്നാണ് മർദിച്ചത്. ക്യാമറകൾ സ്ഥാപിച്ച് മോഷണത്തിനായി വിവരങ്ങൾ ശേഖരിക്കുകയാണെന്ന് തെറ്റുധരിച്ചാണ് മർദിച്ചതെന്നാണ് വിവരം. അതേസമയം പ്രദേശത്ത് മോഷണം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.