
ജാർഖണ്ഡ്: ജാർഖണ്ഡിലെ സെറൈകേല-ഖർസ്വാൻ ജില്ലയിലെ ചാണ്ടിലിന് സമീപം ഗുഡ്സ് ട്രെയിൻ പാളം തെറ്റി(train derails). ഗുഡ്സ് ട്രെയിനിന്റെ 20 വാഗണുകളാണ് പാളം തെറ്റിയത്. ഇതിലേക്ക് മറ്റൊരു ഗുഡ്സ് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു.
ഇതേ തുടർന്ന് ഇത് വഴിയുള്ള തീവണ്ടി സർവീസുകൾ വതാളത്തിലായി. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
പാതയിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ട്രാക്കുകൾ വൃത്തിയാക്കുന്നതിനും വാഗണുകൾ നീക്കം ചെയ്യുന്നതിനും റെയിൽവേ ജീവനക്കാരെയും ഉപകരണങ്ങളെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.