ചണ്ഡീഗഡ്: സുവർണ്ണ ക്ഷേത്രം തകർക്കുമെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ഇമെയിൽ ഭീഷണി സന്ദേശം എത്തി(Golden Temple). ഇതോടു കൂടി കഴിഞ്ഞ ജൂലൈ 14 ന് ശേഷം ലഭിക്കുന്ന ഏഴാമത്തെ ഭീഷണി സന്ദേശമാണിത്. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഹരിയാനയിലെ ഫരീദാബാദിൽ നിന്നുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശുഭം ദുബെ(24)യെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും സന്ദേശം എത്തിയത്.
അതേസമയം സംഭവം ഗൗരവമായി എടുക്കുന്നതായും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സുവർണ്ണ ക്ഷേത്രത്തിന് പുറത്ത് സാധാരണ വേഷത്തിൽ നിരവധി ഉദ്യോഗസ്ഥരെ വിന്യസിച്ചതായും അധികൃതർ അറിയിച്ചു.