
ബംഗളൂരൂ : സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ കന്നഡ നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് രണ്യ റാവു, കൂട്ടുപ്രതി തരുൺ കൊണ്ടാരു രാജു എന്നിവർക്ക് ജാമ്യം അനുവദിച്ചത്.
സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പരാജയപ്പെട്ടതിനെ തുടർന്നാണ് ജാമ്യാപേക്ഷകൾ പരിഗണിച്ചത്.രണ്ട് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവും നൽകണമെന്ന വ്യവസ്ഥയിലാണ് പ്രിസൈഡിംഗ് ജഡ്ജി വിശ്വനാഥ് സി ഗൗഡർ ജാമ്യം അനുവദിച്ചത്.
കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും നിർദ്ദേശങ്ങളോടെയാണ് ജാമ്യം നൽകിയത്. എന്നാൽ കേസിൽ ജാമ്യം ലഭിച്ചെങ്കിലും രന്യ റാവു ജയിലിൽ തന്നെ തുടരും.
മാർച്ച് നാലിനാണ് പന്ത്രണ്ടരക്കോടിയുയുടെ സ്വർണവുമായി രന്യ അറസ്റ്റിലായത്. 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണ്ണക്കട്ടികളാണ് രന്യയിൽ നിന്ന് കണ്ടെടുത്തത്.