
ബെംഗളൂരു: പതിനഞ്ച് കോടി രൂപയുടെ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റെ ജാമ്യാപേക്ഷയിൽ ബെംഗളൂരു പ്രത്യേക കോടതി ചൊവ്വാഴ്ച വാദം കേൾക്കൽ പൂർത്തിയാക്കി.വിധി പറയുന്നത് മാർച്ച് 27 ലേക്ക് മാറ്റിയിരിക്കുകയാണ് കോടതി.
നടി രന്യ റാവു സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ച സിസിഎച്ച് കോടതി, പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദം കേട്ട ശേഷം, കേസ് വിധി പറയാനായി മാറ്റി വയ്ക്കുകയായിരുന്നു.
തന്റെ കക്ഷിക്ക് ജാമ്യം നൽകണമെനന്നായിരുന്നു രന്യ റാവുവിന്റെ അഭിഭാഷക കിരൺ ജാവലി കോടതിയിൽ വാദിച്ചത്. അതേസമയം , ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡിആർഐ) അഭിഭാഷകനായ മധു റാവു ഇതിനെ എതിർത്തു. കള്ളപ്പണം വെളുപ്പിക്കലിൽ പ്രതിക്ക് നേരിട്ട് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു വാദം. സ്വർണം വാങ്ങാൻ ഹവാല ചാനലുകൾ ഉപയോഗിച്ചതായി നടി സമ്മതിച്ചതായി പ്രോസിക്യൂഷൻ പറയുന്നു, ഇത് അവർക്കെതിരായ കേസിനെ ശക്തിപ്പെടുത്തുന്ന വാദങ്ങൾ ആണ്.