
കർണാടക: പൊലീസ് കസ്റ്റഡിയിൽ മർദനമേൽക്കുകയും തന്നെ പട്ടിണിക്കിടുകയും ചെയ്തെന്ന് കർണാടക സ്വർണക്കടത്തു കേസിലെ പ്രതി നടി രന്യ റാവു. ബംഗളൂരു സ്പെഷൽ കോടതി ജാമ്യം നിഷേധിച്ചതിന്റെ പിറ്റേദിവസമാണ് നടി ആരോപണമുന്നയിച്ചത്.
മാർച്ച് 3ന് ദുബൈയിൽ നിന്നും കെംപഗൗഡ എയർപോർട്ടിൽ വന്നിറങ്ങുമ്പോഴാണ് മുപ്പത്തിനാലുകാരിയായ രന്യ റാവു പിടിയിലാകുന്നത്.