ഡല്‍ഹി: ജൈനക്ഷേത്രത്തില്‍ നിന്ന് നാല്‍പ്പതുലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണംപൂശിയ കലശം മോഷണംപോയി. 25-30 കിലോഗ്രാം ചെമ്പുകൊണ്ട് നിര്‍മിച്ച് സ്വര്‍ണം പൂശിയ കലശമാണ് മോഷ്ടിക്കപ്പെട്ടത്.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജ്യോതിനഗറില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും കര്‍വാ ചൗഥ് ആഘോഷങ്ങളുടെ തിരക്കില്‍പ്പെട്ടിരിക്കുമ്പോഴായിരുന്നു മോഷണം നടന്നത്. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയിലേക്ക് കയറിയ മോഷ്ടാവ്, മുകളില്‍ സ്ഥാപിച്ചിരുന്ന കലശം കവര്‍ന്ന് കടന്നുകളയുകയായിരുന്നു. ശനിയാഴ്ച രാവിലെ കലശം കാണാതെവന്നതോടെ പ്രദേശവാസികള്‍ ക്ഷേത്ര മാനേജ്‌മെന്റിനെ വിവരം അറിയിക്കുകയായിരുന്നു.