ലഖ്‌നൗ: ഗോമതിനഗറിലെ വിനീത് ഖണ്ഡ് -5 ലെ ഖാർഗാപൂർ ക്രോസിംഗിന് സമീപത്ത് വച്ച് കടയുടമകളിൽ നിന്ന് സ്വർണ്ണ മാലയും 10,000 രൂപയും കൊള്ളയടിച്ചതായി പരാതി(Gold looted). 10.30 ഓടെ കട അടച്ച് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങവേയാണ് രണ്ടംഗ അക്രമി സംഘം പണവും സ്വർണ്ണവും തട്ടിയത്.
സംഭവത്തിൽ കടയുടമകളായ അർജുൻ സാഹു, ഹരി ശരൺ നിഗവു എന്നിവർ ചേർന്ന് ഒരു അക്രമിയെ പിടികൂടി പോലീസിൽ ഏല്പിച്ചു. മറ്റൊരാൾ പണവും സ്വർണവുമായി ഓടി രക്ഷപെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.