സംവരണം ലഭ്യമാക്കിയില്ല എന്നതാണ് ദൈവം നൽകിയ വലിയ അനുഗ്രഹം ; നിതിന്‍ ഗഡ്കരി |Nitin Gadkari

ബ്രാഹ്‌മണ സമുദായാംഗമെന്ന നിലയില്‍ താന്‍ പലപ്പോഴും തമാശയായി പറയാറുണ്ട്,
Nitin Gadkari
Published on

ഡൽഹി : ജാതിയില്‍ വിശ്വാസമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി.ജാതിയോ മതമോ ഭാഷയോ കാരണം മനുഷ്യന്‍ മഹാനാകില്ല. വ്യക്തിയിലെ ഗുണങ്ങളാണ് അവരെ ശ്രേഷ്ഠതയുള്ളവരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മഹാരാഷ്ട്രയിലെ നാഗ്പുറില്‍ ഹല്‍ബ സമാജ് മഹാസംഘിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കവേ ആയിരുന്നു ഗഡ്കരിയുടെ പരാമര്‍ശം.

തനിക്ക് സംവരണം തന്നില്ല എന്നതാണ് ദൈവം തനിക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹം.ബ്രാഹ്‌മണ സമുദായാംഗമെന്ന നിലയില്‍ താന്‍ പലപ്പോഴും തമാശയായി പറയാറുണ്ട്,മഹാരാഷ്ട്രയില്‍ ബ്രാഹ്മണര്‍ക്ക് പ്രാധാന്യമില്ല.

എന്നാല്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ അവര്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. അവിടെ പോകുമ്പോഴൊക്കെ ഗണ്യമായ അധികാരവും സ്വാധീനവുമുള്ള ദുബേമാരേയും മിശ്രമാരെയും ത്രിപാഠിമാരെയും കണ്ടിട്ടുണ്ട്. മഹാരാഷ്ട്രയില്‍ സംവരണത്തിനു വേണ്ടിയുള്ള ആവശ്യം ശക്തമാകുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ ഈ വാക്കുകള്‍ എന്നതും ശ്രദ്ധേയമാണ്.

Related Stories

No stories found.
Times Kerala
timeskerala.com