ഗോവ മനോഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രേതബാധയുണ്ടെന്ന് ആരോപണം: യൂട്യൂബര്‍ അറസ്റ്റിൽ | Goa Manohar International Airport

വിമാനത്താവളം ഒരു ശവസംസ്കാര സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നതെന്നും ജീവനക്കാർക്ക് അമാനുഷിക പ്രവർത്തനങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെന്നും വസിഷ്ഠ് വീഡിയോയിലൂടെ പറഞ്ഞിരുന്നു
 Goa Manohar International Airport
Published on

പനാജി: ഗോവയിലെ മനോഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രേതബാധയുണ്ടെന്ന് ആരോപിച്ച യൂട്യൂബര്‍ അറസ്റ്റിൽ(Goa Manohar International Airport). 5.72 ലക്ഷം സബ്സ്ക്രൈബേഴ്‌സുള്ള യൂട്യൂബര്‍ അക്ഷയ് വസിഷ്ഠാണ് ബുധനാഴ്ച ഗോവ പോലീസ് പിടിയിലായത്.

വിമാനത്താവളം ഒരു ശവസംസ്കാര സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നതെന്നും ജീവനക്കാർക്ക് അമാനുഷിക പ്രവർത്തനങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെന്നും വസിഷ്ഠ് വീഡിയോയിലൂടെ പറഞ്ഞിരുന്നു.

മാത്രമല്ല; പ്രേതങ്ങളെ കാണുന്നതിനാൽ പൈലറ്റുമാർ രാത്രിയിൽ പറക്കുന്നത് ഒഴിവാക്കാറുണ്ടെന്നും വസിഷ്ഠ് പറഞ്ഞു. സംഭവം ശ്രദ്ധയിൽ പെട്ടതോടെയാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, ക്യാമറ എന്നിവ പോലീസ് പിടിച്ചെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com