
ഉദുമ: പതിനാറുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ശ്വാസകോശം കഴുകി ജീവൻ രക്ഷിച്ച് ജോധ്പുര്‍ എയിംസിലെ ഡോക്ടര്‍മാരുടെ സംഘം. ഈ സംഘത്തിൽ യുവ മലയാളി ഡോക്ടറായ സി.എ. ഫിര്‍നാസും. (Girlchild saved by washing her lungs)
അപൂര്‍വ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് ബാര്‍മർ സ്വദേശികളുടെ പെണ്‍കുഞ്ഞിനെ ജോധ്പുര്‍ എയിംസിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുന്നത്.
ശ്വാസകോശത്തിനുള്ളില്‍ ലിപ്പോപ്രോട്ടീന്‍ പാളി അടിഞ്ഞതിനെ തുടര്‍ന്നുണ്ടാകുന്ന പള്‍മണറി ആല്‍വിയോളാര്‍ പ്രോട്ടീനോസിസ് എന്ന സങ്കീര്‍ണമായ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. ഇതേ തുടർന്നാണ് ദിവസം എട്ടുമണിക്കൂര്‍ വീതം രണ്ട് ദിവസങ്ങളിലായി രണ്ട് ശ്വാസകോശപാളികൾ കഴുകിയത്. ഒരു ദിവസം ഇതിനായി അഞ്ച് ലിറ്റര്‍ ഗ്ലൂക്കോസ് വെള്ളം ഉപയോഗിച്ചതായി ഡോക്ടർ ഫിര്‍നാസം പറഞ്ഞത്.
കാസര്‍കോട്ടെ മേല്‍പ്പറമ്പ് ചെമ്പരിക്ക സ്വദേശിയാണ് ഫിര്‍നാസർ. എയിംസ് ഡല്‍ഹിയില്‍ നിന്നാണ് വൈദ്യശാസ്ത്രത്തില്‍ ബിരുദം ഫിര്‍നാസം നേടിയത്. നിലവിൽ ജോധ്പുര്‍ എയിംസില്‍ ശിശുരോഗവിഭാഗത്തില്‍ അവസാനവര്‍ഷ പി.ജി. വിദ്യാര്‍ഥിയാണ്.