
നാഗ്പൂർ: ഇൻസ്റ്റാഗ്രാം സുഹൃത്തിനെ കാണാൻ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലായി 10 പേർ ബലാത്സംഗം ചെയ്തു(rape). സംഭവത്തിൽ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 15 നാണ് സംഭവം നടന്നത്. തന്റെ ഇൻസ്റ്റാഗ്രാം സുഹൃത്ത് താമസിച്ചിരുന്ന യവത്മാലിലേക്ക് പോയ 17 വയസുകാരി പോകും വഴി ഒരു സുഹൃത്തിന്റെ വീട്ടിൽ തങ്ങിയ ദിവസം 2 പേർ ശാരീരികമായി ഉപദ്രവിക്കുകയിരുന്നു.
ശേഷം യവത്മാലിലെ ഇൻസ്റ്റാഗ്രാം സുഹൃത്തിന്റെ വീട്ടിലെത്തിയ പെൺകുട്ടിയെ 4 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സമയം പെൺകുട്ടിയെ കാണാനില്ലെന്നും യവത്മാലിലെ സുഹൃത്തിനെ കാണാൻ പോയതാണെന്നും അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്. ഒപ്പം പെൺകുട്ടിയെ ഉപദ്രവിച്ച 10 പേർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.