
ബീഹാർ : ബീഹാറിൽ കുറ്റകൃത്യങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. സീതാമർഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തിമുനയിൽ നിർത്തി, ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചോരൗട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. തട്ടിക്കൊണ്ടുപോയയാൾ ആദ്യം പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ബൈക്കിൽ കയറ്റി കൊണ്ടുപോയതായി പറയപ്പെടുന്നു.
സംഭവത്തിൽ പെൺകുട്ടിയുടെ അമ്മാവൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് പെൺകുട്ടി വീട്ടിൽ നിന്ന് അൽപ്പം അകലെയുള്ള ഒരു പലചരക്ക് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ പോയതായി ഈ പരാതിയിൽ പറയുന്നു. അതേസമയം, വഴിയിൽ പതിയിരുന്ന് ലഗൻ റായ്, ദർശൻ റായ്, നാഗിന ദേവി, വിക്കി കുമാരി, ധനരാജ് യാദവ്, ശൈലേന്ദ്ര റായിയുടെ ഭാര്യ, അജ്ഞാതരായ ചില ആളുകൾ എന്നിവർ റോഡിൽ പെൺകുട്ടിയെ തടഞ്ഞു.
ഇതിനിടയിൽ ദർശൻ കുമാർ പെൺകുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി തന്റെ ബൈക്കിൽ ഇരുത്തി ഇവിടെ നിന്നും കടന്നു കളയുകയായിരുന്നു. പെൺകുട്ടിയുടെ ആഭരണങ്ങൾ തട്ടിയെടുത്ത ശേഷം പെൺകുട്ടിയെ അവർ കൊല്ലാൻ പോലും മടിച്ചേക്കില്ലെന്നും അമ്മാവൻ നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. നിലവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുകയാണ്.