മഹാരാഷ്ട്ര: യവത്മാലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി(gang-rape). 5 പേർ ചേർന്നാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. ഇതിൽ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 3 ന് രാത്രി 9 മണി മുതൽ പുലർച്ചെ 4 മണി വരെയാണ് സംഭവം നടന്നതെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സങ്കേത് രാമു പവാർ, കിഷോർ മധുകർ സൂര്യവംശി, സൗരഭ് ദാദാറാവു കസർദാർ, വേദാന്ത് ഗജാനൻ പൊകലെ തുടങ്ങിയ പ്രതികൾ അറസ്റ്റിലായത്. അറസ്റ്റിലാകാത്ത ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണന്നാണ് പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.