
പട്ന : സ്വന്തം പിതാവ് തന്നെ വർഷങ്ങളായി ലഹരി മരുന്ന് നൽകി ബലാത്‌സംഗത്തിന് ഇരയാക്കിയെന്ന പരാതിയുമായി പെൺകുട്ടി പോലീസ് സ്റ്റേഷനിൽ. അതേസമയം , പെൺകുട്ടിയുടെ പാരാതി പോലീസ് മൂടിവയ്ക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. സംഭവം മാധ്യങ്ങളിൽ വാർത്തയായതോടെ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. ബീഹാറിലെ ഭഗൽപൂരിൽ ആണ് സംഭവം.
കഴിഞ്ഞ കുറേ വർഷങ്ങളായി തന്റെ പിതാവ് തന്നെ ബലാത്സംഗം ചെയ്തു വരികയാണെന്ന് ഇരയായ പെൺകുട്ടി പറയുന്നു. എതിർത്തപ്പോൾ പിതാവ് തന്നെയും അമ്മയെയും ബോധംകെട്ടു വീഴുന്നതുവരെ മർദിക്കുമായിരുന്നു എന്നും പെൺകുട്ടി പറഞ്ഞു. പലപ്പോഴും സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിക്കാറുണ്ടായിരുന്നെന്നും ,പിതാവിന്റെ ക്രൂരത സഹിക്കാൻ വയ്യാതെ വന്നതോടെ താൻ തന്റെ അമ്മൂമ്മയുടെ വീട്ടിലേക്ക് ഒളിച്ചോടുകയും, തുടർന്ന് അഭിഭാഷകന്റെ സഹായത്തോടെ പോലീസിൽ പരാതി നൽകുകയായിരുന്നു എന്നും പെൺകുട്ടി പറയുന്നു.
അതേസമയം. പ്രതി നാവികസേനയിൽ നിന്ന് വിരമിച്ചയാളാണെന്നും, വിരമിക്കൽ പണം തട്ടിയെടുക്കാൻ അമ്മയും മകളും തന്റെ പേരിൽ വ്യാജ ആരോപണം ഉന്നയിക്കുന്നതായാണ് ഇയാൾ പറയുന്നതെന്നും പോലീസ് അറിയിച്ചു.. ഭാര്യയും മാതാപിതാക്കളും ചേർന്ന് ഈ ഗൂഢാലോചന നടത്തിയതായി പ്രതി ആരോപിക്കുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിറ്റി എസ്പി ശുഭങ്ക് മിശ്ര പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയതിന്റെ കാരണം അന്വേഷിച്ചുവരികയാണ്. ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും-അദ്ദേഹം പറഞ്ഞു.