
ഭുവനേശ്വർ: ലൈംഗിക പീഡന പരാതിയിൽ നടപടിയെടുക്കാത്തതിൽ മനം നൊന്ത് തീകൊളുത്തി ആത്മഹത്യ ചെയ്ത കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഒഡീഷയിൽ ബന്ദിന് ആഹ്വാനം ചെയ്ത് പാർട്ടികൾ(bandh). ജൂലൈ 17 ന് നടക്കുന്ന ബന്ദിൽ ഇടതുപക്ഷം ഉൾപ്പെടെ 8 പാർട്ടികൾ പിന്തുണയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ശനിയാഴ്ചയാണ് ബാലസോറിലെ ഫക്കീർ മോഹൻ കോളേജിൽ പ്രൊഫസർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥിനി തീകൊളുത്തിയത്. 95% പൊള്ളലേറ്റ വിദ്യാർത്ഥിനി ഭുവനേശ്വറിലെ എയിംസിൽ 3 ദിവസം ജീവനുവേണ്ടി മല്ലടിച്ച ശേഷം തിങ്കളാഴ്ച രാത്രിയോടെ മരണമടഞ്ഞു. സംഭവത്തെ തുടർന്ന് കേസെടുത്ത പോലീസ് കോളേജ് പ്രിൻസിപ്പലിനേയും വിദ്യാഭ്യാസ വകുപ്പ് മേധാവിയും അറസ്റ്റ് ചെയ്യുകയായിരുന്നു.