ഇന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ജനറൽ ബോഡിയോഗം; പി ടി ഉഷയ്‌ക്കെതിരെ നീക്കം ശക്തം

ഇന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ജനറൽ ബോഡിയോഗം; പി ടി ഉഷയ്‌ക്കെതിരെ നീക്കം ശക്തം
Published on

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ജനറൽ ബോഡിയോഗം ഇന്ന് നടക്കും. ഡൽഹിയിലെ IOA ആസ്ഥാനത്താണ് യോഗം നടക്കുക. അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷയ്‌ക്കെതിരെ നീക്കം ശക്തമാക്കി നിർവാഹക സമിതിയിലെ ഒരുവിഭാഗം രംഗത്ത് വന്നിട്ടുണ്ട്.

റിലയൻസിന് കരാർ നൽകിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം വേണമെന്ന് ഈ വിഭാഗം യോഗത്തിൽ ആവശ്യം ഉന്നയിക്കും. പി ടി ഉഷയ്ക്ക് എതിരായ അവിശ്വാസ പ്രമേയം യോഗത്തിൽ അവതരിപ്പിക്കാൻ സാധ്യതയില്ല. പതിനഞ്ചംഗ നിര്‍വാഹക സമിതിയില്‍ 12 പേരും പി ടി ഉഷയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. അതിനിടെ യോഗത്തിനായി നൽകിയ അജണ്ട മാത്രമേ ചർച്ച ചെയ്യുകയുള്ളൂ എന്ന നിലപാടിലാണ് പി ടി ഉഷ.

Related Stories

No stories found.
Times Kerala
timeskerala.com