ബിഹാറിൽ സിനിമ സ്റ്റൈലിൽ കൊലപാതകം; മോഷണത്തിനിടെ കൊലപാതകം നടന്നതായി വരുത്തി തീർത്തു, പോലീസ് 50,000 രൂപ ഇനാം പ്രഖ്യാപിച്ച പ്രതി ഒടുവിൽ പിടിയിൽ | Murder
ഗയ: ബിഹാറിലെ ഗയയിൽ, കൊള്ളയുടെ മറവിൽ കൊലപാതകത്തിന് (Murder) പദ്ധതിയിട്ട മുഖ്യപ്രതി പോലീസ് പിടിയിൽ. അമർ കുമാർ രാജ് എന്ന എന്നയാളാണ് പോലീസ് പിടിയിലായത്. ഏറെനാളായി ഒളിവിലായിരുന്ന പ്രതിയെപ്രതിയെ പിടികൂടി നൽകുന്നവർക്ക് 50,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. 2025 ഡിസംബർ 10-ന് രാംപുരിനും മഹാദി ആഹാറിനുമിടയിലെ എൻ.എച്ച് 69-ൽ ദമ്പതികളെ കൊള്ളയടിക്കുന്നതിനിടെ ഭാര്യയെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയാണ് അമർ കുമാർ.
3 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയാണ് അമർ രാജ് കൃത്യം നടത്തിയത്. യുവതിയെ കൊലപ്പെടുത്താനായി ഒരു കൊട്ടേഷൻ സംഘത്തെ അമർ രാജ് പരിചയപ്പെടുന്നു. ശേഷം മോഷണത്തിനിടെ നടക്കുന്ന കൊലപാതകം എന്ന രീതിയിൽ വരുത്തി തീർക്കാൻ അമർ രാജ് ആവശ്യപ്പെടുന്നു. തുടർന്ന് കൂട്ടുപ്രതികൾ ചേർന്ന് 'സിനിമ സ്റ്റൈലിൽ' കൃത്യം നടപ്പാക്കുന്നു. പോലീസ് അന്വേഷണം നടത്തുമ്പോൾ പിടിക്കപ്പെടാതിരിക്കാനായിരുന്നു അമർ രാജ് സിനിമ സ്റ്റൈൽ കൊട്ടേഷൻ നൽകിയത്. എന്നാൽ അന്വേഷണത്തിനൊടുവിൽ കൊലപാതകത്തിന് ആസൂത്രണം ചെയ്തത് അമർ രാജാണ് കണ്ടെത്തി. സംഭവത്തിൽ നേരത്തെ അറസ്റ്റിലായ പ്രതികളിൽ നിന്ന് പിസ്റ്റളും രണ്ട് തിരകളും പിടിച്ചെടുത്തിരുന്നു. അമർ രാജിന്റെ അറസ്റ്റോടെ ഈ കൊലപാതക ഗൂഢാലോചനയുടെ ചുരുളഴിഞ്ഞിരിക്കുകയാണ്.
Gaya Police have arrested Amar Kumar Raj alias Sonu a wanted criminal with a ₹50,000 reward, for masterminding a murder plot staged as a robbery. The crime involved the shooting of a woman on NH-69 on December 10, 2025. Investigation revealed that Amar Raj had paid a contract sum of ₹3 lakh to his accomplices to execute the cinematic-style murder.

