
പൂനെ: പൂനെ-നാസിക് ഹൈവേയിൽ നാരായൺഗാവിൽ ഓടിക്കൊണ്ടിരുന്ന ടാങ്കർ ട്രക്കിൽ നിന്ന് വാതകം ചോർന്നു(Gas leak). ഇതേ തുടർന്ന് പരിസര പ്രദേശങ്ങളിൽ രൂക്ഷമായ വാതക ദുർഗന്ധം ഉണ്ടായി. ഇത് പ്രദേശവാസികളിലും യാത്രക്കാരിലും ആശങ്കയും പരിഭ്രന്തിയും സൃഷ്ടിച്ചു.
എന്നാൽ, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം വാതക ചർച്ച ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തര സംഘങ്ങൾ സ്ഥലത്തെത്തി ചോർച്ച പരിഹരിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു.