ബംഗളുരു : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 10 വയസുകാരന് ദാരുണാന്ത്യം. ബംഗളുരു ചിന്നയ്യാൻ പാളയത്താണ് സംഭവം. മരിച്ചത് മുബാറക്ക് എന്ന കുട്ടിയാണ്. ഏഴു പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.(Gas cylinder explosion in Bengaluru takes a child's life)
ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. പൊട്ടിത്തെറിയുണ്ടായത് വിൽസൺ ഗാർഡൻ ഹൗസിന് സമീപമാണ്. 10 വീടുകൾ തകർന്നു. സ്ഫോടനം നടന്നത് കസ്തൂരമ്മ എന്ന സ്ത്രീയുടെ വീട്ടിലാണ്. രാവിലെ 8.10ഓടെയായിരുന്നു സംഭവം.