താനെ: താനെയിലെ ഹൗസിംഗ് സൊസൈറ്റിയിൽ ഗർബ ആഘോഷം തടസ്സപ്പെടുത്തിയയാൾക്കെതിരെ കേസ്. ഒരാൾ മുകളിലത്തെ നിലയിൽ നിന്ന് മുട്ട എറിഞ്ഞതായി ആരോപിക്കപ്പെടുന്നു. (Garba event disrupted in Thane housing society)
ഇത് താമസക്കാർക്കിടയിൽ രോഷത്തിന് കാരണമായി. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളും ഇതേ സമുച്ചയത്തിലെ താമസക്കാരനാണ്.
ചൊവ്വാഴ്ച രാത്രി 10.30 നും 11 നും ഇടയിലാണ് സംഭവം നടന്നത്. മീര റോഡ് പ്രദേശത്തെ കാശിഗാവിലെ ഹൗസിംഗ് സൊസൈറ്റി ഗ്രൗണ്ടിൽ ഗർബ നടക്കുന്നതിനിടെയാണ് സംഭവം.