ദുർഗാപുരിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കേസ് ; മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു |Gang Rape case

കേസിൽ പ്രതികളായ 5 പേർ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
rape case
Updated on

കൊൽക്കത്ത : ബംഗാളിലെ ദുർഗാപുരിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കേസിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. പ്രതി ഫിർദൗസ് ഷെയ്ഖിനെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. കേസിൽ പ്രതികളായ 5 പേർ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

കേസിലെ പ്രതികളിലൊരാൾ വിദ്യാർഥിനിയുടെ അടുത്ത ആൺസുഹൃത്തും സഹപാഠിയും ആണെന്നും ഇയാളാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്യാനായി പദ്ധതിയിട്ടതെന്ന് പൊലീസ്.ഒക്ടോബർ 10നാണ് ദുർഗാപുരിലെ സ്വകാര്യ മെ‍‍ഡിക്കൽ കോളജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനിയായ യുവതിയെ കാട്ടിനുള്ളിൽ വച്ച് ക്രൂര കൂട്ടബലാത്സംഗത്തിനിരയായത്.

ഒഡീഷ സ്വദേശിനിയാണ് യുവതി. പിടിയിലായ ആറു പ്രതികളെയും ദുർഗാപുർ സബ് ഡിവിഷനൽ കോടതിയിൽ വെർച്വലായി ഹാജരാക്കിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ജഡ്ജി ഒക്ടോബർ 31 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടു.

Related Stories

No stories found.
Times Kerala
timeskerala.com