
പട്ന: സിവാൻ ജില്ലയിലെ റാണിബാരി മാർക്കറ്റിന് സമീപം പട്ടാപകൽ മോഷണം നടന്നു(robbery). മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ എസ്‌യുവിയിൽ സഞ്ചരിക്കുകയായിരുന്ന ബിസിനസുകാരനായ വീരേന്ദ്ര മിശ്രയിൽ നിന്നും 4.49 ലക്ഷം രൂപയും സ്വർണ്ണവും കവർന്നതായാണ് റിപ്പോർട്ട്.
ആയുധധാരികളായ ആറ് പേർ മോട്ടോർ സൈക്കിളുകളിൽ തന്നെ പിന്തുടർന്നതെന്നും ഇവരുടെ ദൃശ്യങ്ങൾ പകർത്തിയതായും വീരേന്ദ്ര മിശ്ര പോലീസിൽ മൊഴി നൽകി. തെളിവിനായി പകർത്തിയ ദൃശ്യങ്ങൾ സമർപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ദരൗണ്ട പോലീസ് സ്ഥലത്തെത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കേസ് അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പ്രതികളെ അറസ്റ്റ് ചെയ്യാൻ റെയ്ഡുകൾ നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.