
ബാംഗ്ലൂർ: കർണാടകയിലെ മാണ്ഡ്യയിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം(Ganesha idol immersion). സംഘർഷത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഉണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
ഞായറാഴ്ച രാത്രി രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. അക്രമ സാഹചര്യം കണക്കിലെടുത്ത് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് സംഘങ്ങളെ പ്രദേശത്ത് വിന്യസിച്ചു.