ഗംഭീരാ പാലം തകർന്ന സംഭവം: മരണസംഖ്യ 21 ആയി, 2 മൃതദേഹങ്ങൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് | Gambhira Bridge

ജൂലൈ 9 ന് രാത്രിയാണ് ഗംഭീരാ പാലം തകർന്നു വീണത്.
Gujarat bridge collapse
Published on

വഡോദര: ഗുജറാത്തിലെ ഗംഭീരാ പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 21 ആയതായി അധികൃതർ അറിയിച്ചു(Gambhira Bridge). അപകടത്തെ തുടർന്ന് വഡോദരയിലെ സയാജി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഒരാൾ മരിക്കുകയും രണ്ട് മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തതാണ് മരണസംഖ്യ ഉയരാൻ ഇടയായത്.

ജൂലൈ 9 ന് രാത്രിയാണ് ഗംഭീരാ പാലം തകർന്നു വീണത്. അപകടത്തിൽ 18 പേർ മരിച്ചതായി ഭരണകൂടം സ്ഥിരീകരിച്ചിരുന്നു. എന്നാൽ തകർന്നുവീണ പാലത്തിന്റെ അടിയിൽ ഇപ്പോഴും രണ്ട് മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com