'സുരക്ഷയിൽ വിട്ടുവീഴ്ചയില്ല': ഗഗൻയാൻ ആളില്ലാ ദൗത്യം വൈകിയേക്കും, ബ്ലൂബേർഡ്-6 വിക്ഷേപണം ഈ വർഷം അവസാനം | Gaganyaan

ഇന്റഗ്രേറ്റഡ് എയർഡ്രോപ് ടെസ്റ്റ് അടുത്തിടെ ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
'സുരക്ഷയിൽ വിട്ടുവീഴ്ചയില്ല': ഗഗൻയാൻ ആളില്ലാ ദൗത്യം വൈകിയേക്കും, ബ്ലൂബേർഡ്-6 വിക്ഷേപണം ഈ വർഷം അവസാനം | Gaganyaan
Published on

ബെംഗളൂരു: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ആദ്യ ആളില്ലാ ഗഗൻയാൻ ദൗത്യം വൈകിയേക്കും. 90 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും, ദൗത്യത്തിൽ വെല്ലുവിളികൾ ഏറെയുള്ളതിനാൽ കന്നി ഗഗൻയാൻ ദൗത്യത്തിനായി ശ്രദ്ധയോടെയാണ് മുന്നോട്ട് പോകുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ ബെംഗളൂരുവിൽ പറഞ്ഞു.(Gaganyaan unmanned mission may be delayed)

ഗഗൻയാൻ ദൗത്യം വൈകാൻ സാധ്യത

ഡിസംബറിൽ ഗഗൻയാൻ ആളില്ലാ ദൗത്യം ഉണ്ടാകുമെന്ന പ്രഖ്യാപനത്തിൽ നിന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) പിന്നാക്കം പോവുകയാണ്. "എല്ലാം നല്ല രീതിയിൽ പുരോഗമിക്കുന്നു. എങ്കിലും സുരക്ഷയിൽ വിട്ടുവീഴ്ചകൾക്കില്ല," എന്നാണ് ഡോ. വി. നാരായണൻ ഇതിന് നൽകുന്ന വിശദീകരണം.

ഇന്ത്യൻ ഗഗനയാത്രികളെ ബഹിരാകാശത്തേക്ക് അയക്കുന്ന മനുഷ്യ യാത്രാ ദൗത്യം 2027-ൽ ഉണ്ടാകുമെന്ന് അദ്ദേഹം ആവർത്തിച്ചു. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ദൗത്യത്തിന് മുൻപ് മൂന്ന് ആളില്ലാ ദൗത്യങ്ങൾ നടത്താനാണ് ഐഎസ്ആർഒ പദ്ധതിയിടുന്നത്. കന്നി ആളില്ലാ ഗഗൻയാൻ ദൗത്യത്തിൽ 'വ്യോംമിത്ര' എന്ന റോബോട്ടിനെ ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയക്കും.

തിരഞ്ഞെടുത്ത യാത്രികർ: ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, വിംഗ് കമാൻഡർ ശുഭാംശു ശുക്ല

ബ്ലൂബേർഡ് 6 സാറ്റലൈറ്റ് വിക്ഷേപണം

അമേരിക്കൻ സ്വകാര്യ കമ്പനിയുമായി സഹകരിച്ചുള്ള ബ്ലൂബേർഡ് 6 സാറ്റ്‌ലൈറ്റ് വിക്ഷേപണം ഈ വർഷം അവസാനം ഉണ്ടാകുമെന്നും ഐഎസ്ആർഒ ചെയർമാൻ അറിയിച്ചു. നാസയുടെ സഹകരണത്തോടെയുള്ള നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ ഉപഗ്രഹം (NISAR) ഉപഗ്രഹത്തിന്റെ വിജയത്തിന് പിന്നാലെയാണ് അടുത്ത വിക്ഷേപണം. 6.5 ടൺ ഭാരമുള്ള ബ്ലൂബേർഡ് 6 സാറ്റലൈറ്റ് വിക്ഷേപണം ഈ വർഷം ഒടുവിൽ നടക്കും. NISAR സാറ്റലൈറ്റിന്റെ ഇതുവരെയുള്ള പ്രവർത്തനം മികവുറ്റതാണെന്നും പ്രവർത്തന സജ്ജമായെന്നുള്ള പ്രഖ്യാപനം രണ്ടാഴ്ചയ്ക്കകം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്താണ് ഗഗൻയാൻ ദൗത്യം?

ഇന്ത്യക്കാരായ മൂന്ന് പേരെ ഐഎസ്ആർഒയുടെ സ്വന്തം ബഹിരാകാശ വാഹനത്തിൽ ഇന്ത്യയിൽ നിന്ന് തന്നെ വിക്ഷേപിച്ച് ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തിക്കുക എന്നതാണ് ഗഗൻയാൻ മിഷന്റെ ലക്ഷ്യം. ഈ യാത്രികർ മൂന്ന് ദിവസം 400 കിലോമീറ്റർ അകലെയുള്ള ലോ-എർത്ത് ഓർബിറ്റിൽ (Low-Earth Orbit) ചിലവഴിക്കും. മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ദൗത്യത്തിന് മുന്നോടിയായി വ്യോംമിത്ര റോബോട്ടിനെ ആളില്ലാ പരീക്ഷണ ദൗത്യത്തിൽ ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയക്കും. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ഇന്റഗ്രേറ്റഡ് എയർഡ്രോപ് ടെസ്റ്റ് അടുത്തിടെ ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com